{"title":"NEW ARRIVALS","description":null,"products":[{"product_id":"nizhal-malika-written-by-sruthi-pankaj","title":"NIZHAL MALIKA WRITTEN BY SHRUTI T PANKAJ","description":"\u003cp\u003eകേരളത്തിന്റെ ജനവിശ്വാസങ്ങളും അതിഭൂതകഥകളും ചേർന്നൊരു ഭയത്തിന്റെ ലോകമാണ് “നിഴൽ മാളിക”. യക്ഷി, മരുത, മാടൻ, ഈനാംപേച്ചി പോലുള്ള അദൃശ്യ സാന്നിധ്യങ്ങൾ മനുഷ്യരുടെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.\u003c\/p\u003e\n\u003cp\u003eചിലത് കേട്ടറിഞ്ഞ കഥകൾ, ചിലത് ഓർമ്മകളിൽ നിന്ന് ജനിച്ചവ, ചിലത് ഭയത്തിന്റെ ഇരുണ്ട ചിന്തകളിൽ നിന്നുണ്ടായവ. ഓരോ കഥയും വായനക്കാരനെ രഹസ്യങ്ങളും നിഴലുകളും നിറഞ്ഞ ഒരു അനുഭവത്തിലേക്ക് നയിക്കും.\u003c\/p\u003e\n\u003cp\u003e“നിഴൽ മാളിക” — ഭയത്തെയും അതിഭൂതകഥകളെയും സ്നേഹിക്കുന്നവർക്കായി.\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47543436443878,"sku":null,"price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_789a8398-1c7e-4040-9a05-6712cd580e8d.png?v=1776310672"},{"product_id":"hridhayathinu-arike-written-by-ayush-hemath","title":"HRIDHAYATHINU ARIKE WRITTEN BY AYUSH HEMANTH","description":"\u003cp\u003eജീവിതത്തിന്റെ സാധാരണ വഴികളിലൂടെ സഞ്ചരിക്കുന്ന ചില മനുഷ്യർ, ഒരിടത്ത് നമ്മുടെ ഹൃദയത്തിന്റെ ഭാഗമാകുന്ന നിമിഷങ്ങളുണ്ട്. കാർത്തിക്കിന്റെ ജീവിതവും അത്തരത്തിലൊന്നാണ്. സൗഹൃദവും കുടുംബവും പ്രണയവും ചേർത്ത് വളരെ ലളിതമായി പറഞ്ഞിരിക്കുന്ന കഥ വായനക്കാരനെ ഒരേസമയം സന്തോഷിപ്പിക്കുകയും നിശബ്ദരാക്കുകയും ചെയ്യും. അവസാനം പുസ്തകം അടയ്ക്കുമ്പോൾ പോലും ഹെൽനയും കാർത്തിക്കും നിങ്ങളുടെ മനസ്സിന്റെ കോണിൽ എവിടെയൊക്കെയോ ജീവിച്ചിരുപ്പുണ്ടാകും.\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47726636007654,"sku":null,"price":350.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_a764bb1e-162e-467e-a71b-858118581d07.png?v=1780148000"},{"product_id":"chimini-vilakku-written-by-badusha-variyil-malayalam-poem","title":"CHIMINI VILAKKU WRITTEN BY BADUSHA VARIYIL | MALAYALAM POEM","description":"\u003cp\u003eവലിയ സാഹിത്യ വ്യാകരണങ്ങളുടെ \u003cbr\u003eഭാരമില്ലാതെ, സാധാരണക്കാരന്റെ ഭാഷയിൽ,\u003cbr\u003eഹൃദയം കൊണ്ടെഴുതിയ ഗദ്യ കവിതകൾ.\u003cbr\u003eഓരോ കവിതയും കാറ്റിലുലഴയുന്ന \u003cbr\u003eചിമ്മിനി വിളക്കിന്റെ നാളം പോലെ, \u003cbr\u003eവികാരവിചാരങ്ങളുടെ, \u003cbr\u003eഉള്ളിലുണരുന്ന ചോദ്യോത്തരങ്ങളുടെ,\u003cbr\u003eവിഭ്രാന്തിയുടെ പലതരത്തിലുള്ള \u003cbr\u003eജ്വലനങ്ങളാണ്. നമ്മളെന്ന സത്യത്തോട് \u003cbr\u003eഒരിക്കലെങ്കിലും സംവദിക്കാൻ \u003cbr\u003eആഗ്രഹിക്കുന്നവർക്ക് ഈ കവിതകൾ \u003cbr\u003eകൂട്ടായിരിക്കട്ടെ.\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47910343672038,"sku":null,"price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_4d83ee3c-615a-44e6-bf21-a6ee2ea5c619.jpg?v=1782190348"},{"product_id":"avalude-lokham-stories-written-by-suchithra-kuttappan","title":"AVALUDE LOKHAM (STORIES) WRITTEN BY  SUCHITHRA KUTTAPPAN","description":"\u003cp\u003eപാലക്കാടിന്റെ പച്ചപ്പിനിടയിൽ വളർന്ന ഒരു പെൺകുട്ടിയുടെ കുട്ടിക്കാലം, സ്കൂൾ സ്റ്റേജിലെ ആദ്യ വെളിച്ചം, കോളേജിലെ കൂട്ടുകെട്ടുകൾ, ജോലിയിലെ അനുഭവങ്ങൾ, ചായയും ചായക്കുട്ടനും നിറഞ്ഞ ദിനങ്ങൾ...\u003c\/p\u003e\n\u003cp\u003eഇവിടെ വലിയ സംഭവങ്ങളില്ല. പക്ഷേ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന സാധാരണ നിമിഷങ്ങളാണ്. ആ നിമിഷങ്ങൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന സ്നേഹവും സ്വപ്നങ്ങളും കണ്ടെത്താനുള്ള ഒരു യാത്രയാണ് ഈ പുസ്തകം.\u003c\/p\u003e\n\u003cp\u003eവായിച്ചു തീരുമ്പോൾ നിങ്ങൾക്കും നിങ്ങളുടെ സ്വന്തം കുട്ടിക്കാലം ഒന്ന് ഓർത്തെടുക്കാൻ തോന്നും. കാരണം, ഈ കഥകൾ നിങ്ങളുടേത് കൂടിയാണ്.\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47915679219942,"sku":null,"price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_5083776e-1db1-4fbc-92fc-42895ceaacaf.jpg?v=1782311838"},{"product_id":"kozhinju-veena-pookkal-written-by-rahul-chekkavan-pre-booking","title":"KOZHINJU VEENA POOKKAL WRITTEN BY RAHUL CHEKAVAN","description":"\u003cp\u003eനഷ്ടമായവയെക്കാൾ അവ സമ്മാനിച്ച ഓർമ്മകളെയാണ് നാം കൂടുതൽ സ്നേഹിക്കുന്നത്. പ്രണയവും വിരഹവും ഓർമ്മകളും ജീവിതവും ചേർന്ന വികാരയാത്രയാണ് \"കൊഴിഞ്ഞു വീണ പൂക്കൾ\". ഹൃദയത്തിൽ ഒരിക്കലും മായാത്ത ചില മനുഷ്യരുടെയും ചില അനുഭവങ്ങളുടെയും കഥകൾ ഈ പുസ്തകത്തിന്റെ താളുകളിൽ ജീവിക്കുന്നു.\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47937299939558,"sku":null,"price":180.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_b5b71a59-7bbd-4b49-87bd-830ca919ef45.jpg?v=1782826121"},{"product_id":"anuraga-theerathe-written-by-praveenkumar","title":"ANURAGA THEERATHE  MOUNA POORNIMA  WRITTEN BY PRAVEENKUMAR ( pre-booking )","description":"\u003cp\u003eഅസുഖങ്ങൾ മാറ്റേണ്ടത് ഡോക്ടറുടെ കുറിപ്പടി കൊണ്ടല്ല, മറിച്ച് അപരന്റെ മുറിവുകളിൽ സ്നേഹം കൊണ്ട് മരുന്ന് പുരട്ടുമ്പോഴാണെന്ന് ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു.മറ്റുള്ളവരുടെ മനസ്സിലെ ചിന്തകൾ സ്വന്തം തലച്ചോറിലേക്ക് ആവാഹിക്കേണ്ടി വരുന്ന 'ആദി'യുടെയും, അവന് മൗനം കൊണ്ട് തണലൊരുക്കുന്ന 'അപർണ'യുടെയും ജീവിതം.  ആറാം ഇന്ദ്രിയത്തിന്റെ മുറിവുകൾ ഉണങ്ങി, ഒടുവിൽ സ്നേഹം മാത്രം ബാക്കിയാകുന്ന ഒരു അപൂർവ്വ പ്രണയകാവ്യം\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47991644815590,"sku":null,"price":140.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_47b93db0-ab36-4e6b-8831-210d1414125e.jpg?v=1784101128"},{"product_id":"nizhalukalkkappuram-written-by-arathy-p-s","title":"NIZHALUKALKKAPPURAM WRITTEN BY ARATHY P. S","description":"\u003cp\u003eചില നിഴലുകൾ വെളിച്ചത്തിൽ മറയില്ല... അവ കഥകളായി നിങ്ങളെ പിന്തുടരും.\u003c\/p\u003e\n\u003cp\u003eമറന്നുപോയ പ്രണയങ്ങൾ, പറയാതെ പോയ സത്യങ്ങൾ, ഹൃദയം തൊടുന്ന ബന്ധങ്ങൾ, ഭയത്തിന്റെ ഇരുണ്ട ഇടനാഴികൾ, നിഗൂഢതകൾ, അത്ഭുതങ്ങൾ, മനുഷ്യന്റെ മനസ്സിന്റെ ആഴങ്ങൾ... ഇതെല്ലാം കോർത്തിണക്കിയ ഇരുപത് വ്യത്യസ്ത അനുഭവങ്ങളാണ് \"നിഴലുകൾക്കപ്പുറം\".\u003c\/p\u003e\n\u003cp\u003eഓരോ കഥയും ഒരു പുതിയ ലോകമാണ്. ചിലത് നിങ്ങളെ ഭയപ്പെടുത്തും... ചിലത് കണ്ണ് നനയിക്കും... ചിലത് അവസാന വരി വായിച്ചുകഴിഞ്ഞാലും ചിന്തകളിൽ നിന്ന് മായാതെ നിൽക്കും. ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളും ഭാവനയുടെ അതിരുകളില്ലാത്ത ലോകവും ഒന്നിക്കുന്ന ഈ സമാഹാരം, വായനയുടെ ഓരോ നിമിഷവും വ്യത്യസ്തമായൊരു അനുഭവമാക്കി മാറ്റുന്നു.\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":48094014505190,"sku":null,"price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_a7530946-d2b9-47ee-a6e4-4fc33bbbe7b6.jpg?v=1785586056"},{"product_id":"adithi-written-by-aparana-krishna-pre-booking","title":"ADITHI WRITTEN BY APARNA KRISHNA","description":"\u003cp\u003eസ്വപ്നങ്ങളിൽ തുടങ്ങുന്ന ചില യാത്രകൾ യാഥാർഥ്യത്തിൽ അവസാനിക്കാറില്ല... അവ ജീവിതത്തെ തന്നെ മാറ്റിമറിക്കും.\u003c\/p\u003e\n\u003cp\u003eഅലീനയുടെ ജീവിതം പുതിയൊരു കോളേജിന്റെ പടിവാതിൽ കടക്കുന്നതോടെ പ്രതീക്ഷിക്കാത്ത വഴികളിലേക്ക് തിരിയുന്നു. പുതിയ അനുഭവങ്ങൾ ജീവിതത്തെ മനോഹരമാക്കുമ്പോഴും, അവളുടെ മനസ്സിന്റെ ആഴങ്ങളിൽ പേരറിയാത്ത ഒരു ശൂന്യത പതുങ്ങിക്കിടക്കുന്നു.\u003c\/p\u003e\n\u003cp\u003eഅപ്പോൾ അവളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു ഒരു പേര്...\u003c\/p\u003e\n\u003cp\u003e“അദിതി മഹേശ്വർ രാജ്പുത്.”\u003c\/p\u003e\n\u003cp\u003eഎന്തുകൊണ്ടാണ് ആ പേര് അവളുടെ ഹൃദയത്തെ ഇത്രയധികം സ്പർശിക്കുന്നത്? ആരാണ് അദിതി? വിധി അവരുടെ ജീവിതങ്ങളെ എങ്ങനെ തമ്മിൽ ബന്ധിപ്പിക്കുന്നു?\u003c\/p\u003e\n\u003cp\u003e“അദിതി” — ചില പേരുകൾ വെറും പേരുകളല്ല... അവ ഒരു ജീവിതത്തിന്റെ വിധിയെഴുത്താണ്.\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":48126465048806,"sku":null,"price":430.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_e22670d6-1d2e-49eb-830b-3e795041cb58.jpg?v=1786014021"},{"product_id":"athramaathram-written-by-shifa-kasim-pre-booking","title":"ATHRAMAATHRAM WRITTEN BY SHIFA KASIM","description":"\u003cp\u003e'ജീവിതത്തിൽ തോറ്റു പോവുന്നു' എന്ന സാഹചര്യങ്ങളിൽ നമ്മളെ ചേർത്ത് നിർത്തുന്ന ആരെങ്കിലും കൂടെടെയുണ്ടവും.ഒരുപക്ഷേ കൂടെയുണ്ടവുമെന്നു നാം വിശ്വസിച്ചവരുടെ നിരക്ക് ആ കൂട്ടത്തിൽ കുറവായിരിക്കും.നമ്മെ അറിയാത്ത, അപരിചിതരായ മനുഷ്യരുടെ സാന്നിധ്യമായിരിക്കും അതെല്ലാം മറികടന്ന് ഇന്ന് ജീവിക്കാൻ പ്രേരിപ്പിക്കുന്നതും. പരസ്പരം ഇഷ്ട്ടമായിരുന്നിട്ടും തുറന്ന് പറയാതെ,പ്രിയപ്പെട്ടവർക്ക് വേണ്ടി തൻ്റെ പ്രണയം ഉപേക്ഷിച്ചവരുടെ കഥ.കാരണമൊന്നും ഇല്ലാതെ ഒരാളെ മനഃപൂർവ്വം മറക്കാൻ ശ്രമിച്ചവരുടെ കൂട്ടത്തിൽ നമ്മളും ഇടം പിടിച്ചിട്ടുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.ആർക്ക് വേണ്ടി..? എന്തിന് വേണ്ടി..?എന്ന ഉത്തരത്തിനായി........ *അത്ര മാത്രം*\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":48137793634534,"sku":null,"price":195.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_9f4af9ed-9ec5-4e94-be1b-ea4cf73b83b2.jpg?v=1786191512"},{"product_id":"chaya-written-by-prince-dominic-pre-booking","title":"CHAYA WRITTEN BY PRINCE DOMINIC (pre-booking )","description":"\u003cp\u003eചായ നൽകുന്ന അനുഭവങ്ങൾ പലതാണ്, ചിലപ്പോൾ കൂട്ടിന്റെ മധുരമാവാം മറ്റു ചിലപ്പോൾ ഒറ്റപ്പെടലിന്റെ ചവർപ്പാവാം, എങ്കിലും നാം ചായ ഇഷ്ടപെടുന്നു...\u003c\/p\u003e\n\u003cp\u003eഒരു ചായ കുടിക്കുന്ന രസത്തോടെ എഴുതിയ ഈ കൃതി അതേ അനുഭവത്തോടെ വായിക്കാൻ കഴിയുമെന്ന പ്രത്യാശയോടെ......\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":48285124231398,"sku":null,"price":160.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_8fc4a929-d36d-4848-b31c-8caae92e84ee.png?v=1788588102"},{"product_id":"moonu-pennthoovalukal-written-by-sabreena-jaleel-ap-tincy-binoy-afsath-m-l-pre-booking","title":"Moonu Pennthoovalukal Written By Sabreena Jaleel Ap, Tincy Binoy, Afsath M.L. ( Pre-booking)","description":"\u003cp\u003eമൂന്ന് പെണ്മനസ്സുകളുടെ സ്വപ്നസദൃശമായ നിഗൂഡസഞ്ചാരങ്ങളാണ് ഈ കഥകൾ. ഭാവനയുടെയും അനുഭവത്തിന്റെയും അതിർവരമ്പുകൾ പലപ്പോഴും പരസ്പരം അലിഞ്ഞില്ലാതാകുന്നതുകൊണ്ട് സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു വിഭ്രാന്തിയിലേക്ക് നമ്മെ ഈ രചനകൾ കൂട്ടിക്കൊണ്ടുപോകുന്നു. ടിൻസിയും അഫ്സത്തും സബ്രീനയും മറ്റാരും കൈവച്ചിട്ടില്ലാത്ത രചനാവൈഭവത്തോടെയാണ് വാക്കുകൾകൊണ്ട് അവരുടേതായ വികാരപ്രപഞ്ചങ്ങൾക്ക് തീക്ഷ്ണത നൽകുന്നത്. നമ്മൾ തൊടുന്നത് വെറും പുസ്തകത്താളുകളെയല്ല മൂന്ന് ആത്മാവുകളെയാണ്.\u003c\/p\u003e\n\u003cp\u003eകെ കെ സുധാകരൻ\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":48287726272742,"sku":null,"price":260.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_cff5faf1-1323-45e3-8b17-56cb475abd8d.png?v=1788578547"},{"product_id":"mohabhangangalude-karmekhangalkkidayil-written-by-sanoj-nellikkamala-pre-booking","title":"Mohabhangangalude Karmekhangalkkidayil Written By Sanoj Nellikkamala (Pre-booking)","description":"\u003cp\u003eചിലപ്പോഴൊക്കെ നാം പറ്റിപ്പിടിച്ചു നിൽക്കുന്ന കംഫർട് സോണുകളിൽ നിന്ന് അപ്രതീക്ഷിതമായി ആരെങ്കിലുമൊരു മനുഷ്യൻ തട്ടിമാറ്റുമ്പോൾ അതിൽനിന്ന് താഴേക്ക് വീഴുന്ന വേദന ഏറ്റവും കഠിന്യമേറിയതാണെന്ന് തോന്നും. പക്ഷേ വീണ്ടും ഒഴുകാൻ, ഇടയ്ക്കൊന്ന് വരളാൻ, കടലിലേക്ക് ചേരാൻ, ഒടുവിൽ നല്ല തിരയായി തിരിച്ചുവന്ന് നൂറ് നൂറ് മനുഷ്യജന്മങ്ങളുടെ പാദങ്ങൾക്ക് തണുപ്പേക്കാൻ പാകത്തിന് മാത്രമേ നാം വീണിട്ടുള്ളു, വേദനിച്ചിട്ടുള്ളൂ, പൊട്ടിക്കരഞ്ഞിട്ടുള്ളു.\u003c\/p\u003e\n\u003cp\u003eകാലത്തിന്റെ അത്താഴമേശയിൽ\u003c\/p\u003e\n\u003cp\u003eനഷ്ടസൗഭാഗ്യത്തിന്റെ പാനപാത്രവുമായി\u003c\/p\u003e\n\u003cp\u003eനാം വീണ്ടും കണ്ടുമുട്ടും.എന്നിട്ടും ഇന്ന്,\u003c\/p\u003e\n\u003cp\u003eമോഹഭംഗങ്ങളുടെ കാർമേഘങ്ങൾക്കിടയിൽ\u003c\/p\u003e\n\u003cp\u003eനാമെന്ന സൂര്യൻ അസ്തമിച്ചുപോയല്ലോ…\u003c\/p\u003e\n\u003cp\u003eനാളെയും ആ വഴിയിൽ ജീവിതം ഒരു അത്ഭുതം ബാക്കി വെച്ചിട്ടുണ്ടെങ്കിലോ.?\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":48287736234214,"sku":null,"price":170.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_8fc2f8a6-7ee6-4484-a794-b489458b29ff.png?v=1788578692"},{"product_id":"nizhal-nruthangal-written-by-sarath-rugmini-pre-booking","title":"Nizhal Nruthangal Written By Sarath Rugmini ( Pre-booking )","description":"\u003cp\u003eഞാൻ ഓൺലൈനിൽ എഴുതി തുടങ്ങുന്ന കാലം മുതലേയുള്ള പരിചയമാണ് ശരത്തുമായിട്ട്...ശരത് മംഗലത്ത് എന്ന പേരിലായിരുന്നു ആളിന്റെ എഴുത്തൊക്കെ പോസ്റ്റ്‌ ചെയ്തിരുന്നത്. ആളിന്റെ കഥകൾ ഞാൻ വായിച്ചിട്ടുണ്ട്. വളരെ നല്ല എഴുത്തുകാരനാണ്‌ ശരത് എന്ന് അന്നേ അറിയാം. അലക്സിയുടെ കുറ്റാന്വേഷണ കഥ വായിച്ചിട്ട് ശരത് വളരെ നല്ല അഭിപ്രായം എഫ്ബിയിൽ പങ്കുവെച്ചിരുന്നു.. ഓൺലൈനിൽ തിളങ്ങി നിന്നിരുന്ന ശരത്തിൽ നിന്നും എനിക്കു കിട്ടിയ ആ അംഗീകാരം ഒരുപാട് വലിയ എഴുത്തുകാരിലേക്കും സിനിമാക്കാരിലേക്കുമൊക്കെ എന്റെ കഥകളെ കണക്ട് ആക്കി. അതൊന്നും മറക്കാൻ പറ്റുന്ന കാര്യങ്ങളല്ല.. ഏത് പടം റിലീസായാലും അതെല്ലാം കണ്ടില്ലെങ്കിൽ ഒരു സമാധാനവും കിട്ടാത്ത എന്നെപ്പോലെയുള്ള മറ്റൊരു സിനിമാപ്രാന്തനാണ്‌ ശരത്തും..\u003c\/p\u003e\n\u003cp\u003e\"അന്നൊരു ഞായറാഴ്ച\" എന്ന പേരിൽ എന്റെ പേരിലൊരു സിനിമ അനൗൺസ്‌ ചെയ്യപ്പെട്ട് അതിന്റെ ഓഡിഷൻ നടന്ന സമയത്ത് ശരത് ആ ചടങ്ങിൽ പങ്കെടുത്തിരുന്നു. അന്നാണ് ഞങ്ങൾ ആദ്യമായി നേരിൽ കാണുന്നത്.. ഒടുവിൽ കുക്കു ടിവി പ്രൊഡ്യൂസ് ചെയ്ത കേരളപോലീസ് സ്റ്റോറിയുടെ ഷൂട്ടിങ് ടൈമിൽ ശരത് കുടുംബവുമായി വന്ന് എന്നെ കണ്ടിരുന്നു. അത്രയ്ക്ക് വലിയ ബന്ധമുള്ള ആൾക്കാരാണ് ഞങ്ങൾ...ശരത് എന്തു കൊണ്ടൊരു പുസ്തകം പബ്ലിഷ് ചെയ്യുന്നില്ല എന്നൊരു ചോദ്യം ഞാൻ ആവർത്തിച്ചു ചോദിച്ചപ്പോഴൊക്കെ \"ചെയ്യാം ഭായ്..\" എന്നുമാത്രം മറുപടി തരുമായിരുന്നു. അപ്പോഴെല്ലാം ഞാനോർത്തത്, നല്ല കഴിവുള്ള എഴുത്തുകാരനായിട്ടും ശരത് പുറകിലേക്ക് മാറിനിൽക്കുന്നത് എന്തിനാണെന്നാണ്. ഇച്ചിരി വൈകിയാലും ശരി ശരത്തിന്റെ പുസ്തകമിപ്പോൾ പുറത്തിറങ്ങുകയാണ്. ഒത്തിരി സന്തോഷമുണ്ട്..ഒത്തിരി വായിക്കപ്പെടട്ടെ ശരത്തിന്റെ അക്ഷരങ്ങൾ...ഇനിയുമൊരുപാട് പുസ്തകങ്ങൾ ആ തൂലികയിൽ നിന്നും പിറവി കൊള്ളട്ടെ.. ആശംസകൾ..\u003c\/p\u003e\n\u003cp\u003eശരത് രുഗ്മിണി\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":48291078373606,"sku":null,"price":260.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_bda31392-f7d3-4f56-9b9a-9e482fe55d2f.jpg?v=1788674536"},{"product_id":"hey-kakkachi-written-by-nithin-kumar-jpre-booking","title":"Hey Kakkachi Written By Nithin Kumar J","description":"\u003cp\u003eസ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട കാക്കച്ചിയുടെ നിശ്ശബ്ദ പോരാട്ടമാണ് \"ഹേയ് കാക്കച്ചി.\" സ്നേഹവും ക്ഷമയും പ്രതീക്ഷയുമാണ് അവളുടെ ആയുധങ്ങൾ. ഓരോ ദിവസവും തന്റെ കുഞ്ഞിനെ തേടി അവൾ നടത്തുന്ന യാത്ര, മാതൃസ്നേഹത്തിന്റെ ആഴവും, മനസ്സിന്റെ പ്രതീക്ഷയും, കരുത്തും കുട്ടികളുടെ ഹൃദയത്തിലേക്ക് പകർത്തപ്പെടുന്നു. എന്നാൽ കുഞ്ഞൻ കുരുവിയും റോസാക്കുന്നും മറ്റൊരു തരത്തിൽ കുഞ്ഞു മനസ്സുകളെ സ്വാധീനിക്കുന്നു. സാഹസികവും അതിജീവനവും ഒരുമിച്ചൊരു കുടകീഴിൽ. കുഞ്ഞൻ കുരുവിയുടെ യാത്ര ചെറുതല്ല. അവന് വഴിയിൽ കൂട്ടാകുന്നത് സൗഹൃദവും ആത്മവിശ്വാസവും ഒത്തൊരുമയുമാണ്. മുന്നിൽ വരുന്ന പ്രതിസന്ധികളെ അവൻ നേരിടുന്നത് തന്റെ ലക്ഷ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ്. ഒരാളുടെ ചെറിയ ശ്രമം പോലും വലിയ മാറ്റങ്ങൾക്ക് കാരണമാകാം.\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":48298492625126,"sku":null,"price":145.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_f998b8ba-c908-4922-8a00-4cc4e7e9c984.jpg?v=1788842286"},{"product_id":"nishamazha-written-by-prini-maneesh-pre-booking","title":"Nishamazha Written By Prini Maneesh  (Pre-booking)","description":"\u003cp\u003eപ്രണയം നൽകിയ വലിയൊരു മുറിവുമായി ഒരു അപരിചിത നഗരത്തിലേക്ക് എത്തുമ്പോൾ കൂടെയുണ്ടായിരുന്നത് സ്വന്തം ചോരയിലുള്ള ഒരു ജീവൻ മാത്രമായിരുന്നു. വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞിട്ടും തളരാതെ, തന്റെ കുഞ്ഞിനു വേണ്ടി മാത്രം ജീവിച്ചു തുടങ്ങിയ നീലിമയുടെ ലോകത്തേക്ക് അപ്രതീക്ഷിതമായി ചില മനുഷ്യർ കടന്നുവരികയാണ്. ഒരു ദുരന്തം അവളുടെ ജീവിതത്തിൽ പ്രഹരമേൽപ്പിക്കുമ്പോൾ, അവളറിയാതെ വിധിയും ചുറ്റുമുള്ളവരും ചേർന്ന് ഒരുക്കുന്ന വലിയൊരു രഹസ്യമുണ്ട്... അവൾക്ക് ചുറ്റും നെയ്തുകൂട്ടിയ സ്നേഹത്തിന്റെ ആ രഹസ്യം പുറത്തുവരുമ്പോൾ നീലിമയുടെ ജീവിതം ഏത് വഴിയ്ക്കായിരിക്കും തിരിയുക? നീലിമയുടെ യാത്രക്കൊപ്പം നിങ്ങളേയും ക്ഷണിക്കുന്നു.\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":48338163400934,"sku":null,"price":320.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_138b942c-54a4-4a94-85e8-0bf01318bc71.jpg?v=1789217389"},{"product_id":"kalam-munkootti-ezhuthatha-adyayam-written-by-indhira-p-k-pre-booking","title":"KALAM MUNKOOTTI EZHUTHATHA ADYAYAM WRITTEN BY  INDHIRA P. K (PRE-BOOKING)","description":"\u003cp\u003eഎല്ലാ ജീവിതങ്ങളും നമ്മൾ കടന്നുപോകുന്ന വഴിയിലെ വെറും കാഴ്ചകളല്ല,അവ നമ്മുടെ ഉള്ളിൽ പതിഞ്ഞുനിൽക്കുന്ന ഓർമ്മകൾ കൂടിയാണ്.വായിച്ചു തീർന്നാലും  മനസ്സിൽ നിന്ന് പിരിഞ്ഞുപോകാത്ത കഥാപാത്രങ്ങളും , അവരുടെ ചിരിയും,കണ്ണുനീരും,മൗനവും നമ്മുടെ സ്വന്തം ജീവിതത്തിന്റെ ഏതോ കോണിൽ വന്ന് തൊടുന്ന നിമിഷം , അവിടെയാണ് ഈ കഥകളുടെ യാത്ര പൂർത്തിയാകുന്നത്.ഇവിടെ പ്രണയത്തിന് മധുരം മാത്രമല്ല, വിരഹത്തിന്റെ കയ്പുമുണ്ട്. കുടുംബത്തിന് സ്നേഹം മാത്രമല്ല, മുറിവുകളും മൗനങ്ങളും ഉണ്ട്.\u003c\/p\u003e","brand":"KZERO PUBLICATION","offers":[{"title":"Default Title","offer_id":48385556709606,"sku":null,"price":135.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/kalam1.jpg?v=1789624171"},{"product_id":"a-rose-for-koba-written-by-sinshad-p-kpre-booking","title":"A ROSE FOR KOBA WRITTEN BY SINSHAD P K(PRE-BOOKING)","description":"\u003cp\u003eഒരു ചെന്നായയുടെ സ്നേഹത്തിന്റെ കഥയാണിത്.\u003cbr\u003eകോബയുടെയും അവന്റെ ഇണയായ മിറയുടെയും കഥ. സ്വർഗ്ഗ കുന്നിന് അവൻ ഒരു ശാപമായേക്കാം.\u003cbr\u003eഒരു ഗ്രാമത്തിന്റെ കണ്ണിൽ അവർ തെറ്റുകാരായിരുന്നു.\u003cbr\u003eഅവരുടെ സാന്നിധ്യം പോലും ഭയമായി മാറിയിരുന്നു.\u003cbr\u003eപക്ഷേ, മനുഷ്യരുടെ നിയമങ്ങൾക്കപ്പുറം പ്രകൃതിയ്ക്ക് അതിന്റേതായ ചില ഓർമപ്പെടുത്തൽ ഉണ്ട്,\u003cbr\u003eഅവിടെ സ്നേഹത്തിന് അതിരുകളില്ല.\u003cbr\u003eസ്നേഹിക്കാൻ മനുഷ്യർക്ക് മാത്രമല്ല കഴിയുന്നത്,\u003cbr\u003eവാക്കുകളില്ലാത്തവർക്കും സ്നേഹിക്കാം,\u003cbr\u003eവിടപറയലിന്റെ വേദന അറിയാം,\u003cbr\u003eനഷ്ടത്തിന്റെ ശൂന്യത അനുഭവിക്കാം.\u003cbr\u003eമിറയെ നഷ്ടപ്പെട്ടപ്പോൾ കോബയുടെ ഉള്ളിൽ ബാക്കിയായത് ഒരു കാട്ടുമൃഗത്തിന്റെ രോക്ഷമായിരുന്നില്ല, തന്റെ പ്രണയിനിയെ നഷ്ടപ്പെട്ട ഒരു ഹൃദയത്തിന്റെ വേദനയായിരുന്നു.\u003cbr\u003eത്യാഗത്തെക്കുറിച്ച് പറയുന്ന മനുഷ്യർ, ഒരിക്കൽ കോബയെ നോക്കൂ.\u003cbr\u003eകാരണം, ചിലപ്പോൾ\u003cbr\u003eമനുഷ്യനേക്കാൾ ആഴത്തിൽ ഒരു മൃഗത്തിനും സ്നേഹിക്കാൻ കഴിയും.\u003cbr\u003eഇത് ഒരു ചെന്നായയുടെ കഥ മാത്രമല്ല,\u003cbr\u003eസ്നേഹത്തിന് മനുഷ്യഭാഷ ആവശ്യമില്ലെന്ന് ഓർമ്മിപ്പിക്കുന്ന ഒരു കഥയാണ് ഇത്.\u003c\/p\u003e","brand":"KZERO PUBLICATION","offers":[{"title":"Default Title","offer_id":48386832433382,"sku":null,"price":115.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/Upload-from-mobile-1789639643_12b1430c-890a-4778-a815-d4aaf674c2cb.jpg?v=1789639662"},{"product_id":"chorapole-chuvanna-pookkalwritten-by-ajith-kumar-thoppil","title":"CHORAPOLE CHUVANNA POOKKALWRITTEN BY AJITH KUMAR THOPPIL(Pre-booking)","description":"\u003cp\u003eചില പ്രണയങ്ങൾ സ്വന്തമാക്കാൻ വേണ്ടിയുള്ളതല്ല…\u003cbr\u003eഒരിക്കലും മറക്കാനാവാതെ ഹൃദയത്തിൽ സൂക്ഷിക്കാൻ വേണ്ടിയുള്ളതാണ്.\u003cbr\u003eപറയാതെ പോയ പ്രണയത്തേക്കാൾ വേദനിക്കുന്നത്, പരസ്പരം സ്നേഹിച്ചിട്ടും സാഹചര്യങ്ങൾക്കു മുന്നിൽ തോറ്റുപോയ പ്രണയങ്ങളാണ്.\u003cbr\u003eകാലം എത്ര മുന്നോട്ടുപോയാലും ചില ഓർമ്മകൾക്ക് മാത്രം പ്രായമാകില്ല. അവ ഹൃദയത്തിൽ മുറിവുകളായി അവശേഷിക്കും.\u003cbr\u003e‘ചോര പോലെ ചുവന്ന പൂക്കൾ’ ദേവന്റെയും മാളുവിന്റെയും പ്രണയത്തിന്റെ കഥ മാത്രമല്ല. ലാലുവിന്റെ സൗഹൃദത്തിന്റെ ആഴവും, വഞ്ചനയുടെ കറുപ്പും, കാത്തിരിപ്പിന്റെ വേദനയും, നഷ്ടപ്പെട്ടിട്ടും അവസാനിക്കാത്ത സ്നേഹവും പറയുന്ന ഒരു കഥയാണ്.\u003cbr\u003eചിലർ നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് ഒരുമിച്ച് ജീവിക്കാനല്ല…\u003cbr\u003eനമ്മുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കാനാണ്.\u003cbr\u003eഈ കഥയിലെ ഓരോ കഥാപാത്രവും സ്നേഹത്തിന്റെ ഓരോ മുഖങ്ങളാണ്.\u003cbr\u003eചിലത് നമ്മെ ചിരിപ്പിക്കും…\u003cbr\u003eചിലത് വേദനിപ്പിക്കും…\u003cbr\u003eചിലത് നമ്മളെത്തന്നെ ഓർമ്മിപ്പിക്കും.\u003cbr\u003eഅവസാനം ഒരു ചോദ്യം മാത്രം ബാക്കിവെച്ച്…\u003cbr\u003eആത്മാർത്ഥതയും പരിഗണനയും പോരെങ്കിൽ പാവപ്പെട്ടവന്റെ പ്രണയത്തിനു കൂട്ടുനിൽക്കാൻ കാലത്തിന്റെ മാനദണ്ഡമെന്താണ്?\u003c\/p\u003e","brand":"KZERO PUBLICATION","offers":[{"title":"Default Title","offer_id":48415887556838,"sku":null,"price":160.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/CHORA2.jpg?v=1789973000"},{"product_id":"noorayiram-written-by-alfi-pre-booking","title":"NOORAYIRAM WRITTEN BY ALFI (Pre-booking)","description":"\u003cp\u003e \u003c\/p\u003e\n\u003cp\u003eനാം ഒരാളെ പ്രണയിക്കാൻ തുടങ്ങുന്നത് അവരെ കണ്ടുമുട്ടിയ ശേഷമാകാം; എന്നാൽ ഭൂരിഭാഗം ആളുകളും താൻ പ്രണയിക്കുന്നയാളുടെ ഭൂതകാലത്തെക്കുറിച്ചോ, അവർ ജനിച്ചുവളർന്ന വഴികളെക്കുറിച്ചോ പൂർണ്ണമായി ചോദിച്ചറിയാറില്ല. \u003cbr\u003eഇഷ്ടപ്പെട്ടവളുടെ ജനനവും ബാല്യവും കൗമാരവും ഒക്കെ ചോദിച്ചറിഞ്ഞ് ആ ഓർമ്മകളെപ്പോലും പ്രണയിക്കണം. അവളുടെ കഥകളെയും കൂടെച്ചേർത്ത് ഇഷ്ടപ്പെടണം. അങ്ങനെയൊന്നായിരുന്നു അജുവിന് നൂറയോടുള്ള പ്രണയം!\u003c\/p\u003e\n\u003cp\u003e'ഒരാളെ ഇത്രമേൽ സ്നേഹിക്കുന്ന ഒരു പുരുഷനെ പ്രണയിക്കുന്നത് എത്ര മനോഹരമാണ്...'  അതാണ് സൂഫിയയുടെ പ്രണയം. \u003c\/p\u003e\n\u003cp\u003eപ്രണയവും വിരഹവും ത്യാഗവും ഇടകലരുന്ന, ഇന്നും ഓർമ്മകൾ മനസ്സിൽ മായാതെ നിൽക്കുന്ന മൂന്ന് മനുഷ്യരുടെ കഥ!\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":48939604508902,"sku":null,"price":280.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_d191db8c-7aff-4e4e-86e7-0e7603fa6385.jpg?v=1790076244"},{"product_id":"heart-request-written-by-v-j-d-pre-booking","title":"HEART REQUEST WRITTEN BY V J D ( pre-booking )","description":"\u003cp\u003eജീവിതം ഒരിക്കലും വലിയ സംഭവങ്ങളാൽ മാത്രം എഴുതപ്പെടുന്നില്ല. ആരും ശ്രദ്ധിക്കാതെ കടന്നുപോകുന്ന നിമിഷങ്ങളാണ് അതിന്റെ യഥാർത്ഥ അക്ഷരങ്ങളായി തീരുന്നത്. ആ അക്ഷരങ്ങളെ ചേർത്തുവച്ചുകൊണ്ടാണ് ഇതിലെ ഓരോ കഥകളും പിറന്നു വീണിരിക്കുന്നത്. സ്നേഹവും നഷ്ടവും പ്രതീക്ഷയും ചെറുത്തുനിൽപ്പും സൗഹൃദവും പറയാതെ പോയ വാക്കുകളും ഓർമ്മകളും ചേർന്ന മനുഷ്യ ജീവിതങ്ങൾക്ക് ഈ സമാഹാരത്തിൽ ശബ്ദമുണ്ട്.\u003c\/p\u003e\n\u003cp\u003eശാലു ശശി\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":50499631743206,"sku":null,"price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_def3caaa-4981-4efc-90bf-246a98072e7c.jpg?v=1790478854"},{"product_id":"manogahanam-written-by-abhina-mohan-pre-booking","title":"MANOGAHANAM WRITTEN BY ABHINA MOHAN (Pre-booking)","description":"\u003cp\u003eമനസിന്റെ ആഴങ്ങളിലേക്ക് സഞ്ചരിച്ചാൽ എത്രയോ കഥകളാണ് നമുക്കു ചുറ്റും. ഓരോ കഥകളും വ്യത്യസ്തമാണ്. ചില കഥകൾ ചോദ്യമുന്നയിക്കുന്നു, ചില കഥകൾ ഓർമ്മകൾ പങ്കുവയ്ക്കുന്നു, ചില കഥകൾ യഥാർത്ഥ്യങ്ങളോട് ചേർന്ന് നിൽക്കുന്നു. വേറിട്ടൊരു വയനാ അനുഭവത്തിനായ് നമുക്കീ കഥകളിലൂടെ ഒന്നു കണ്ണോടിക്കാം, ആഴങ്ങളിലൂടെ സഞ്ചരിച്ചു തിരിച്ചു വരാം.\u003c\/p\u003e","brand":"KZERO PUBLICATION","offers":[{"title":"Default Title","offer_id":67584545161446,"sku":null,"price":140.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/manogahanam1.jpg?v=1790526636"},{"product_id":"gadheejumma-written-by-c-v-vinitha-pre-booking","title":"GADHEEJUMMA WRITTEN BY C V VINITHA (Pre-booking)","description":"\u003cp\u003eകണ്ണീരിന്റെ ഉപ്പുരസവും വിയർപ്പിന്റെ വിശുദ്ധഗന്ധവും പ്രതീക്ഷയുടെ പ്രഭാതവെളിച്ചവും ചേർന്നു നെയ്തെടുത്ത ഒരു ജീവചരിത്രമാണിത്. കൊടുങ്കാറ്റുകൾക്ക് നടുവിൽ വേരുകൾ കൂടുതൽ ആഴത്തിലാഴ്ത്തിയ ഒരു വടവൃക്ഷംപോലെ, തീയിൽ ചുട്ടെടുത്ത പൊന്നുപോലെ കൂടുതൽ തിളങ്ങിയ ഒരു സ്ത്രീയുടെ ആത്മധൈര്യത്തിന്റെ ഇതിഹാസം.\u003c\/p\u003e\n\u003cp\u003eഖദീജുമ്മ ഒരു പേരല്ല; വിധിയെ വെല്ലുവിളിച്ച ഒരു മനസ്സിന്റെ ഒപ്പാണ്. തളരാതെ നടന്ന കാൽപ്പാടുകളുടെ ചരിത്രം, കണ്ണീരിൽ നനഞ്ഞ സ്വപ്നങ്ങളുടെ പൂക്കാലം, തലകുനിയാതെ ജീവിച്ച ഒരു സ്ത്രീയുടെ അനശ്വരമായ ജീവിതസാക്ഷ്യം.\u003c\/p\u003e","brand":"KZERO PUBLICATION","offers":[{"title":"Default Title","offer_id":67604921221350,"sku":null,"price":165.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/vinitha1.jpg?v=1790830409"},{"product_id":"akakkanal-written-by-naznin-m-p-pre-booking","title":"AKAKKANAL WRITTEN BY NAZNIN M.P","description":"\u003cp\u003eചില വേദനകൾ പുറത്തേക്ക് കാണില്ല.\u003cbr\u003eചില ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കിട്ടാൻ ഒരുപാട് വൈകും.\u003cbr\u003eചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് നമ്മളെ സന്തോഷിപ്പിക്കാനാണോ, അതോ നമ്മളെ നമ്മളിലേക്ക് തന്നെ തിരികെ കൊണ്ടുവരാനാണോ എന്ന് തിരിച്ചറിയാനും സമയം വേണം.\u003c\/p\u003e\n\u003cp\u003e“അകക്കനൽ” ഒരു teenage girl-ന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണ് — സൗഹൃദങ്ങൾ, കുടുംബം, പ്രണയം, തെറ്റിദ്ധാരണകൾ, ഏകാന്തത, നഷ്ടങ്ങൾ, സ്വപ്നങ്ങൾ… ഒരിക്കൽ അവൾക്ക് വളരെ വലുതായി തോന്നിയ പല കാര്യങ്ങളിലൂടെയും അവൾ കടന്നുപോകുന്നു.\u003c\/p\u003e\n\u003cp\u003eവിശ്വസിച്ച ചിലർ മാറുമ്പോൾ, സ്നേഹിച്ച ഒരാൾ അകലുമ്പോൾ, സ്വന്തം മനസ്സിൽ തന്നെ ഒരുപാട് ചോദ്യങ്ങൾ ബാക്കിയാകുമ്പോൾ — അവൾ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? മറ്റുള്ളവരെയോ… അതോ സ്വന്തം മനസ്സിനെയോ?\u003c\/p\u003e\n\u003cp\u003eഒടുവിൽ അവൾ മനസ്സിലാക്കുന്ന ഒരു കാര്യമുണ്ട്:\u003c\/p\u003e\n\u003cp\u003eഒരാളെ നഷ്ടപ്പെടുന്നത് ജീവിതത്തിന്റെ അവസാനം അല്ല.\u003cbr\u003eപക്ഷേ, മറ്റൊരാളെ നഷ്ടപ്പെടുമെന്ന പേടിയിൽ നമ്മളെത്തന്നെ നഷ്ടപ്പെടുത്തുന്നതാണ് ഏറ്റവും വലിയ നഷ്ടം.\u003c\/p\u003e","brand":"KZERO PUBLICATION","offers":[{"title":"Default Title","offer_id":67624871919846,"sku":null,"price":660.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/akakkanal1.jpg?v=1791178162"},{"product_id":"ninnilenikkay-oridam-thedi-written-by-nilanipre-booking","title":"NINNILENIKKAY ORIDAM THEDI WRITTEN BY NILANI(Pre-booking)","description":"\u003cp\u003eജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരോ\u003cbr\u003eവിരഹത്തിന്റെ കനൽപൊള്ളലറിയാത്തവരോ ഉണ്ടാവില്ല.\u003cbr\u003eഞാനിന്നും എന്റെ ഹൃദയത്തിനുള്ളിൽ സൂക്ഷിക്കുന്ന പ്രണയച്ചൂടിന്റെ അജ്ഞാതനായ അവകാശിക്ക് വേണ്ടി കുറിക്കപ്പെട്ട വരികൾ.\u003cbr\u003eഈ മഷിപ്പടർപ്പുകളിൽ എന്റെ തീവ്രമായ പ്രണയമുണ്ട്, സ്നേഹമുണ്ട്, വിരഹമുണ്ട്, അതിലുപരി വേദനയുമുണ്ട്.\u003cbr\u003eപ്രണയത്തിന്റെ നാനാവിധ ഭാവങ്ങളും കോർത്തിണക്കിക്കൊണ്ട്   തൂലികപെയ്ത പ്രണയമഴ നനയാൻ വായനക്കാരെ നയിക്കുന്ന ഒരു കവിതാ സമാഹാരം.\u003cbr\u003eഈ താളുകളും, മഷിയെല്ലാം പൊഴിഞ്ഞുവീണ അക്ഷരങ്ങളും വായനക്കാരിൽ വീണ്ടും ഒരു പ്രണയാനുഭൂതിയാണോ വിരഹ വേദനയാണോ സമ്മാനിക്കുക?\u003cbr\u003eനമുക്കൊന്നിച്ചൊന്ന് പ്രണയവും വിരഹവും മണക്കാം. വരികൾക്കിടയിലൂടെ ഒരു യാത്ര പോകാം.. മടുക്കാതെ പ്രണയിച്ചുകൊണ്ടേയിരിക്കാം.\u003c\/p\u003e","brand":"KZERO PUBLICATION","offers":[{"title":"Default Title","offer_id":67651224797414,"sku":null,"price":199.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/nilani1.jpg?v=1791451708"},{"product_id":"cleera-the-leader-written-by-nithin-kumar-j-pre-booking","title":"CLEERA THE LEADER WRITTEN BY NITHIN KUMAR J (Pre-booking)","description":"\u003cp\u003e\u003cbr\u003eധൈര്യത്തിന്റെയും സൗഹൃദത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് \"ക്ലീറ ദി ലീഡർ. വ്യത്യസ്ത സ്വഭാവങ്ങളുള്ള ആമയും മുയലും മയിലും കുയിലും തുടങ്ങി ഒരുകൂട്ടം കൂട്ടുകാർ ഒരുമിച്ച് ജീവിക്കുമ്പോൾ, യഥാർത്ഥ ശക്തി ഒരാളുടെ കഴിവിലല്ല, കൂട്ടായ്മയിലാണെന്ന് അവർ തിരിച്ചറിയുന്നു. പ്രതിസന്ധികൾ ഓരോ ചുവടിലും അവരെ പരീക്ഷിക്കുന്നു. എന്നാൽ പരസ്പര വിശ്വാസവും കരുതലും ധൈര്യവും കൈമുതലാക്കി അവർ പ്രശ്നങ്ങളെ അതിജീവിക്കുകയും, പോരാടി ഒരുമിച്ച് മുന്നേറാൻ പഠിക്കുകയും ചെയ്യുന്നു. കുട്ടികളുടെ മനസ്സിൽ ആത്മവിശ്വാസവും നേതൃത്വബോധവും സൗഹൃദത്തിന്റെ മഹത്വവും നന്മയും നിറയ്ക്കുന്ന ഈ നോവൽ, ജീവിതത്തിന്റെ വിലപ്പെട്ട പാഠങ്ങളും നിങ്ങൾക്ക് സമ്മാനിക്കുമെന്നുറപ്പാണ്. കുഞ്ഞു മനസ്സുകളിൽ  പുതിയ വെളിച്ചം ക്ലീറ നിങ്ങൾക്ക് പകരും.\u003cbr\u003e===================================\u003c\/p\u003e","brand":"KZERO PUBLICATION","offers":[{"title":"Default Title","offer_id":67818541940966,"sku":null,"price":130.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/CLEERA1.jpg?v=1792564763"}],"url":"https:\/\/kzeropublication.com\/collections\/new-arrivals.oembed","provider":"KZERO PUBLICATION ","version":"1.0","type":"link"}