KZERO PUBLICATION

A ROSE FOR KOBA WRITTEN BY SINSHAD P K(PRE-BOOKING)

Rs. 115.00

In stock

ഒരു ചെന്നായയുടെ സ്നേഹത്തിന്റെ കഥയാണിത്.
കോബയുടെയും അവന്റെ ഇണയായ മിറയുടെയും കഥ. സ്വർഗ്ഗ കുന്നിന് അവൻ ഒരു ശാപമായേക്കാം.
ഒരു ഗ്രാമത്തിന്റെ കണ്ണിൽ അവർ തെറ്റുകാരായിരുന്നു.
അവരുടെ സാന്നിധ്യം പോലും ഭയമായി മാറിയിരുന്നു.
പക്ഷേ, മനുഷ്യരുടെ നിയമങ്ങൾക്കപ്പുറം പ്രകൃതിയ്ക്ക് അതിന്റേതായ ചില ഓർമപ്പെടുത്തൽ ഉണ്ട്,
അവിടെ സ്നേഹത്തിന് അതിരുകളില്ല.
സ്നേഹിക്കാൻ മനുഷ്യർക്ക് മാത്രമല്ല കഴിയുന്നത്,
വാക്കുകളില്ലാത്തവർക്കും സ്നേഹിക്കാം,
വിടപറയലിന്റെ വേദന അറിയാം,
നഷ്ടത്തിന്റെ ശൂന്യത അനുഭവിക്കാം.
മിറയെ നഷ്ടപ്പെട്ടപ്പോൾ കോബയുടെ ഉള്ളിൽ ബാക്കിയായത് ഒരു കാട്ടുമൃഗത്തിന്റെ രോക്ഷമായിരുന്നില്ല, തന്റെ പ്രണയിനിയെ നഷ്ടപ്പെട്ട ഒരു ഹൃദയത്തിന്റെ വേദനയായിരുന്നു.
ത്യാഗത്തെക്കുറിച്ച് പറയുന്ന മനുഷ്യർ, ഒരിക്കൽ കോബയെ നോക്കൂ.
കാരണം, ചിലപ്പോൾ
മനുഷ്യനേക്കാൾ ആഴത്തിൽ ഒരു മൃഗത്തിനും സ്നേഹിക്കാൻ കഴിയും.
ഇത് ഒരു ചെന്നായയുടെ കഥ മാത്രമല്ല,
സ്നേഹത്തിന് മനുഷ്യഭാഷ ആവശ്യമില്ലെന്ന് ഓർമ്മിപ്പിക്കുന്ന ഒരു കഥയാണ് ഇത്.

Secure checkout • Shipping calculated at checkout