Skip to product information
1 of 2

KZERO PUBLICATION

ANNU AA YATHRAYIL WRITTEN BY GEETHA GOPIKRISHNAN (pre-booking)

ANNU AA YATHRAYIL WRITTEN BY GEETHA GOPIKRISHNAN (pre-booking)

Regular price Rs. 185.00
Regular price Sale price Rs. 185.00
Sale Sold out
Shipping calculated at checkout.

" അന്ന് ആ യാത്രയിൽ ''എന്ന പ്രിയ മിത്രം ഗീത ഗോപാലകൃഷ്ണന്റെ പ്രഥമ സർഗ്ഗ സൃഷ്ടിക്ക് ഭാവുകങ്ങൾ.....

കാലം ഏൽപ്പിച്ച കർമ്മപഥങ്ങളിൽ ഒരു എഴുത്തുകാരിയോ എഴുത്തുകാരനോ ആയി രൂപപ്പെടുക എന്നത് ഏറെ അഭിമാനകരമാണ്.എന്തെന്നാൽ കാലയവനികയ്ക്കുള്ളിൽ ഒരു നേർത്ത കണം പോലും അവശേഷിപ്പിക്കാതെ നാം കടന്നുപോകുമ്പോൾ ഈ കോറിയിട്ട അക്ഷരങ്ങൾ നമ്മെ ഓർത്തുവെക്കാൻ നിതാന്ത ജാഗ്രതയോടെ കാത്തിരിപ്പുണ്ടാകും. പ്രിയപ്പെട്ടവളെ നിന്നെ തിരിച്ചറിഞ്ഞു തുടങ്ങിയത് മികച്ച നർത്തകിയും ഗായികയും എന്ന നിലയിലായിരുന്നു . രോഗ ശയ്യകൾ നിനക്കായി പകർന്നു നൽകിയ ഇടവേളകൾ കൂടുതൽ കർമ്മനിരതമാക്കാൻ നിനക്ക് കഴിഞ്ഞത് ഏറെ അഭിനന്ദനാർഹമാണ് ഗീത.വായിച്ച പല കഥകളും ഞാൻ. പലയിടത്തും നീ വരച്ചു വെച്ച യാത്രയുടെ നേർ കാഴ്ചകൾ കാണാൻ കഴിയുന്നു.  

ജീവിതത്തിൽ എവിടെയൊക്കെയാണ് നാം പ്രതിസന്ധികൾ നേരിടുന്നത് അവിടെയൊക്കെയും നമ്മെ സഹായിക്കാൻ ഒരു അദൃശ്യശക്തിയുടെ സാന്നിധ്യം ഉണ്ടാകും എന്നത് ഏറെ പ്രതീക്ഷാനിർഭരമാണ്.

"ഉറക്കം വരാത്തതെന്താ " എന്ന കഥയിലെ അച്ഛമ്മയും , ഒരു മഹാദുരന്തം പേറി അടഞ്ഞു കിടക്കുന്ന വീടും മനസ്സിൽ നിന്ന് മായുന്നില്ല. നവാസും ഉമ്മയും സന്ധിയില്ലാത്ത സ്നേഹത്തിന്റെ പ്രതീകമാണോ പ്രിയപ്പെട്ട എഴുത്തുകാരി......നന്മകളാൽ ഭാവ സാന്ദ്രമാണ് നിന്റെ അക്ഷരക്കൂട്ടുകൾ.  

"നയന സാന്ദ്രം " ഏറെ ആശങ്കയുണ്ടാക്കി. ടീച്ചറമ്മയെ ഒത്തിരി ഇഷ്ടം. ആശയങ്ങളെ ചുരുക്കിയെടുത്തു ദൈർഘ്യം പകരാതെ എഴുതാൻ ശ്രദ്ധിക്കുമല്ലോ. വായനയുടെ ഭാവുകത്വം നിലനിർത്താൻ അത് ഏറെ സഹായകമാകും.

    ആശംസകളോടെ,

               വിനീത മാമ്പിലാട്.

View full details