{"product_id":"annu-aa-yathrayil-written-by-geetha-gopikrishnan-pre-booking","title":"ANNU AA YATHRAYIL WRITTEN BY GEETHA GOPALAKRISHNAN (pre-booking)","description":"\u003cp\u003e\" അന്ന് ആ യാത്രയിൽ ''എന്ന പ്രിയ മിത്രം ഗീത ഗോപാലകൃഷ്ണന്റെ പ്രഥമ സർഗ്ഗ സൃഷ്ടിക്ക് ഭാവുകങ്ങൾ.....\u003c\/p\u003e\n\u003cp\u003eകാലം ഏൽപ്പിച്ച കർമ്മപഥങ്ങളിൽ ഒരു എഴുത്തുകാരിയോ എഴുത്തുകാരനോ ആയി രൂപപ്പെടുക എന്നത് ഏറെ അഭിമാനകരമാണ്.എന്തെന്നാൽ കാലയവനികയ്ക്കുള്ളിൽ ഒരു നേർത്ത കണം പോലും അവശേഷിപ്പിക്കാതെ നാം കടന്നുപോകുമ്പോൾ ഈ കോറിയിട്ട അക്ഷരങ്ങൾ നമ്മെ ഓർത്തുവെക്കാൻ നിതാന്ത ജാഗ്രതയോടെ കാത്തിരിപ്പുണ്ടാകും. പ്രിയപ്പെട്ടവളെ നിന്നെ തിരിച്ചറിഞ്ഞു തുടങ്ങിയത് മികച്ച നർത്തകിയും ഗായികയും എന്ന നിലയിലായിരുന്നു . രോഗ ശയ്യകൾ നിനക്കായി പകർന്നു നൽകിയ ഇടവേളകൾ കൂടുതൽ കർമ്മനിരതമാക്കാൻ നിനക്ക് കഴിഞ്ഞത് ഏറെ അഭിനന്ദനാർഹമാണ് ഗീത.വായിച്ച പല കഥകളും ഞാൻ. പലയിടത്തും നീ വരച്ചു വെച്ച യാത്രയുടെ നേർ കാഴ്ചകൾ കാണാൻ കഴിയുന്നു.  \u003c\/p\u003e\n\u003cp\u003eജീവിതത്തിൽ എവിടെയൊക്കെയാണ് നാം പ്രതിസന്ധികൾ നേരിടുന്നത് അവിടെയൊക്കെയും നമ്മെ സഹായിക്കാൻ ഒരു അദൃശ്യശക്തിയുടെ സാന്നിധ്യം ഉണ്ടാകും എന്നത് ഏറെ പ്രതീക്ഷാനിർഭരമാണ്.\u003c\/p\u003e\n\u003cp\u003e\"ഉറക്കം വരാത്തതെന്താ \" എന്ന കഥയിലെ അച്ഛമ്മയും , ഒരു മഹാദുരന്തം പേറി അടഞ്ഞു കിടക്കുന്ന വീടും മനസ്സിൽ നിന്ന് മായുന്നില്ല. നവാസും ഉമ്മയും സന്ധിയില്ലാത്ത സ്നേഹത്തിന്റെ പ്രതീകമാണോ പ്രിയപ്പെട്ട എഴുത്തുകാരി......നന്മകളാൽ ഭാവ സാന്ദ്രമാണ് നിന്റെ അക്ഷരക്കൂട്ടുകൾ.  \u003c\/p\u003e\n\u003cp\u003e\"നയന സാന്ദ്രം \" ഏറെ ആശങ്കയുണ്ടാക്കി. ടീച്ചറമ്മയെ ഒത്തിരി ഇഷ്ടം. ആശയങ്ങളെ ചുരുക്കിയെടുത്തു ദൈർഘ്യം പകരാതെ എഴുതാൻ ശ്രദ്ധിക്കുമല്ലോ. വായനയുടെ ഭാവുകത്വം നിലനിർത്താൻ അത് ഏറെ സഹായകമാകും.\u003c\/p\u003e\n\u003cp\u003e    ആശംസകളോടെ,\u003c\/p\u003e\n\u003cp\u003e               വിനീത മാമ്പിലാട്.\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47937297481958,"sku":null,"price":185.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_46063364-4321-4f39-9664-d386ae91d0a3.jpg?v=1782825640","url":"https:\/\/kzeropublication.com\/products\/annu-aa-yathrayil-written-by-geetha-gopikrishnan-pre-booking","provider":"KZERO PUBLICATION ","version":"1.0","type":"link"}