{"product_id":"eri-195e10e3","title":"ERI","description":"\u003cdiv aria-labelledby=\"tab-title-description\" class=\"woocommerce-Tabs-panel woocommerce-Tabs-panel--description panel entry-content wc-tab\" id=\"tab-description\" role=\"tabpanel\"\u003e\n\u003ch2\u003eDescription\u003c\/h2\u003e\n\u003cp\u003eപ്രദീപന്‍ പാമ്പിരികുന്നിനെ ഗാഢമായി പരിചയപ്പെടാന്‍ നാളിതുവരെയായി നാമറിഞ്ഞതൊന്നും പോരാ ഈ നോവല്‍ കൂടി വേണം എന്നതിലെനിക്കു സന്ദേഹമില്ല. അത് പ്രദീപനാഗ്രഹിച്ച വിധം പൂര്‍ത്തിയായിട്ടുണ്ടോ എന്ന ചോദ്യം ഒട്ടും പ്രസക്തമല്ലെന്ന് ഇന്നെനിക്ക് തോന്നുന്നു. പ്രദീപന്റെ കൈ തട്ടിമാറ്റി അക്ഷമനായ മരണം ശുഭം എന്നെഴുതി അതിനെ ക്ഷണത്തില്‍ പൂര്‍ത്തിയാക്കി. മരണം പൂര്‍ത്തിയാക്കിയ ഈ നോവലിന് വ്യത്യസ്തമായ ഒരു പൂര്‍ണ്ണത ഉണ്ടായിരിക്കാം. അല്ലെങ്കില്‍ പൂര്‍ണ്ണം എന്ന് ഏതെങ്കിലും കൃതികളെക്കുറിച്ച് പറയാമോ? നല്ല ഏത് കൃതിയാണ് ഉപേക്ഷിക്കപ്പെട്ടതല്ലാതെ പൂര്‍ത്തിയായിട്ടുള്ളത്? ഞാന്‍ എഴുതാന്‍ തുടങ്ങി എന്ന അസാധാരണമായ വാക്യത്തില്‍ അവസാനിക്കുന്ന ഈ നോവലിന് ഇതിലും കേമമായ ഒരു ക്ലൈമാക്‌സ്, അപൂര്‍ണ്ണവും ഗംഭീരവുമായ ഒരു അവസാനം, എനിക്കു സങ്കല്പിക്കാനുമാവുന്നില്ല-കല്‍പറ്റ നാരായണന്‍\u003c\/p\u003e\n\u003c\/div\u003e","brand":"My Store","offers":[{"title":"Default Title","offer_id":67884766298342,"sku":null,"price":125.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/eri-195e10e3.jpg?v=1793209299","url":"https:\/\/kzeropublication.com\/products\/eri-195e10e3","provider":"KZERO PUBLICATION ","version":"1.0","type":"link"}