KZERO PUBLICATION
ITHAL KOZHINJA LILLI WRITTEN BY FASNA THAYYIL
ITHAL KOZHINJA LILLI WRITTEN BY FASNA THAYYIL
Couldn't load pickup availability
ഇന്ന് എനിക്ക് എല്ലാം ഒരു സ്വപ്നമായി തോന്നുന്നു ഇവിടെ വരെ എന്നെ എത്തിച്ച എല്ലാവർക്കും നന്ദി.
പത്ത് വരെ അറബി തന്നെ ആയിരിന്നു എന്റെ പ്രധാന വിഷയം. പ്ലസ് വൺ തുടക്കത്തിലും അങ്ങനെ തന്നെ.,പെട്ടന്ന്! മലയാളത്തിലേക്ക് മാറി, എല്ലാവരും അതിനോട് യോജിച്ചില്ല . മലയാളം ടീച്ചർ ‘പാഠങ്ങൾ കുറച്ചായി നിനക്ക് അത് ഒരു ബുദ്ധിമുട്ടാവും ’ ആവുന്നത്രെ പറഞ്ഞു നോക്കി, ഞാൻ അവിടെ തന്നെ തുടർന്നു . അന്ന് എടുത്ത പാഠത്തിനെ കുറിച്ച് എന്തെങ്കിലും എഴുതാൻ എല്ലാവരോടും ടീച്ചർ പറഞ്ഞു. മലയാള ക്ലാസ്സിൽ ആദ്യമായി ഇരിക്കുന്ന എന്റെ കവിത കണ്ട് ടീച്ചർ, മറ്റുള്ളവാരോട് ഇത് പോലെ എഴുതാൻ നിങ്ങൾക്കാർക്കെങ്കിലും കഴിഞ്ഞോ ? എന്ന് ചോദിച്ചു.ആ ചോദ്യം എന്റെ ഉള്ളിൽ എവിടെയോ തൊട്ടു. വരികളെ കൂടുതൽ അറിയുന്നത് +1, +2 സമയങ്ങളിലാണ്. കുറ്റാളൂർ വിസി സ്മാരകം വായനശാല ആ കാലത്തെ എന്റെ പ്രിയപ്പെട്ട ഇടം ആയിരുന്നു.
ഈ കാലയളവിൽ ഒരുപാട് ബുക്കുകൾ പരിചയപെട്ടു.
വിവാഹശേഷം അതല്ലാം വിട്ടു കളഞ്ഞു,എല്ലാം മറവി ആയി തുടർന്നു.
വർഷങ്ങൾക്ക് ശേഷം എഴുത്ത് വീണ്ടും എനിക്ക് സന്തോഷം തരുവാൻ തുടങ്ങി . മനസ്സിൽ വീർപ്പ്മുട്ടുന്ന വരികളെ ഇൻസ്റ്റാഗ്രാമിൽ ജന്മം നൽകി. ചെറിയ വരികളും ,കവിതയും ,ചെറു കഥയായും തുടർന്നു.... .ആ എഴുത്തിൽ നന്മ പറഞ്ഞ കുറച്ചു പേരുണ്ട് അവരെയും ഇവിടെ ഞാൻ സ്മരിക്കുന്നു. ഇന്ന് എന്റെ ചെറിയ നോവൽ നിങ്ങൾക്ക് മുന്നിൽ ഞാൻ സമർപ്പിക്കുന്നു. എന്നെ നിങ്ങൾ സ്വീകരികുമെന്ന പ്രതീക്ഷയോടെ ഞാൻ തുടങ്ങുന്നു. ഇത് എന്റെ ഒരു തുടക്കവും ,നിങ്ങൾക്ക് ഒരു വായന അനുഭവവും ആവണമെന്നും ഞാൻ ആഗ്രഹിക്കുന്നു.
ഫസ്ന തയ്യിൽ
Share
