Skip to product information
1 of 2

KZERO PUBLICATION

ITHAL VEENA POOVU WRITTEN BY KARTHIK SANJEEV

ITHAL VEENA POOVU WRITTEN BY KARTHIK SANJEEV

Regular price Rs. 185.00
Regular price Rs. 200.00 Sale price Rs. 185.00
Sale Sold out
Shipping calculated at checkout.
Language version

കൊഴിഞ്ഞുപോയ സുഗന്ധത്തിന്റെ ഓർമ്മയ്‌ക്ക് :

ജീവിതത്തെ ഒരു പൂത്തുനിൽക്കുന്ന ചെടിയായി സങ്കല്പിച്ചാൽ, 'പ്രണയം' വിരിഞ്ഞുനിൽക്കുന്ന വസന്തവും 'വിരഹം' ആ വസന്തം ബാക്കിവെച്ചുപോകുന്ന കൊഴിഞ്ഞ പൂവുകളുമാണ്. ചെടിയിൽ വിരിഞ്ഞുനിൽക്കുമ്പോൾ എത്രത്തോളം ഹൃദ്യമാണോ ആ പൂവ്, അത്രതന്നെ തീക്ഷ്ണമാണ് അത് മണ്ണിൽ വീണുകിടക്കുമ്പോഴുള്ള ഓർമ്മകളുടെ ഗന്ധവും. 'ഇതൾ വീണ പൂവ്' എന്ന ഈ കൃതി നഷ്ടപ്പെട്ടുപോയ പ്രണയത്തിന്റെ നോവുന്ന ഓർമ്മകളിലേക്കുള്ള സഞ്ചാരമാണ്.

ചില ബന്ധങ്ങൾ പൂർണ്ണമാകുന്നത് ഒന്നിച്ച് ജീവിക്കുമ്പോഴല്ല, മറിച്ച് പാതിവഴിയിൽ വേർപിരിയേണ്ടി വരുമ്പോഴാണ്. ആ ശൂന്യതയും ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് അറിഞ്ഞിട്ടും മനസ്സിൽ സൂക്ഷിക്കുന്ന പ്രതീക്ഷകളും കാർത്തിക് സഞ്ജീവിന്റെ അക്ഷരങ്ങളായി ഇവിടെ മാറുന്നു. കാറ്റിൽ അടർന്നു വീണ ഒരു പൂവിനെപ്പോലെ, പ്രണയത്തിന്റെ ഓരോ ഇതളുകളും ഇവിടെ വേദനയോടെയും അതിലേറെ പ്രിയത്തോടെയും കൊഴിഞ്ഞു വീഴുന്നു.

നിങ്ങൾക്ക് നഷ്ടപ്പെട്ടത് പ്രണയിനിയെയോ പ്രണയിയെയോ ആവാം, പക്ഷേ നഷ്ടപ്പെടാത്തത് അവർ നൽകിയ ആ പഴയ ദിനങ്ങളാണ്. ആ ഓർമ്മകളെ നെഞ്ചോട് ചേർക്കാൻ ആഗ്രഹിക്കുന്ന ഏതോരാൾക്കും ഈ വരികൾ സ്വന്തം ജീവിതത്തിന്റെ നേർക്കാഴ്ച്ചയായി തോന്നും. കാലം മായ്ക്കാത്ത മുറിവുകളെ '101 നഷ്ട പ്രണയത്തിന്റെ കുറിപ്പുകൾ' ആക്കി മാറ്റിയ ഈ രചനയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു. നഷ്ടപ്രണയത്തിന്റെ സുഗന്ധം ഈ 'ഇതൾ വീണ പൂവി'ലൂടെ നമുക്ക് വീണ്ടും അനുഭവിക്കാം...

സ്നേഹത്തോടെ, അൻസിറ ബീഗം (എഴുത്തുകാരി)

View full details