KZERO PUBLICATION
Mohabhangangalude Karmekhangalkkidayil Written By Sanoj Nellikkamala (Pre-booking)
Rs. 170.00
In stock
ചിലപ്പോഴൊക്കെ നാം പറ്റിപ്പിടിച്ചു നിൽക്കുന്ന കംഫർട് സോണുകളിൽ നിന്ന് അപ്രതീക്ഷിതമായി ആരെങ്കിലുമൊരു മനുഷ്യൻ തട്ടിമാറ്റുമ്പോൾ അതിൽനിന്ന് താഴേക്ക് വീഴുന്ന വേദന ഏറ്റവും കഠിന്യമേറിയതാണെന്ന് തോന്നും. പക്ഷേ വീണ്ടും ഒഴുകാൻ, ഇടയ്ക്കൊന്ന് വരളാൻ, കടലിലേക്ക് ചേരാൻ, ഒടുവിൽ നല്ല തിരയായി തിരിച്ചുവന്ന് നൂറ് നൂറ് മനുഷ്യജന്മങ്ങളുടെ പാദങ്ങൾക്ക് തണുപ്പേക്കാൻ പാകത്തിന് മാത്രമേ നാം വീണിട്ടുള്ളു, വേദനിച്ചിട്ടുള്ളൂ, പൊട്ടിക്കരഞ്ഞിട്ടുള്ളു.
കാലത്തിന്റെ അത്താഴമേശയിൽ
നഷ്ടസൗഭാഗ്യത്തിന്റെ പാനപാത്രവുമായി
നാം വീണ്ടും കണ്ടുമുട്ടും.എന്നിട്ടും ഇന്ന്,
മോഹഭംഗങ്ങളുടെ കാർമേഘങ്ങൾക്കിടയിൽ
നാമെന്ന സൂര്യൻ അസ്തമിച്ചുപോയല്ലോ…
നാളെയും ആ വഴിയിൽ ജീവിതം ഒരു അത്ഭുതം ബാക്കി വെച്ചിട്ടുണ്ടെങ്കിലോ.?
Secure checkout • Shipping calculated at checkout

