Skip to product information
1 of 2

KZERO PUBLICATION

Nizhal Nruthangal Written By Sarath Rugmini ( Pre-booking )

Nizhal Nruthangal Written By Sarath Rugmini ( Pre-booking )

Regular price Rs. 260.00
Regular price Sale price Rs. 260.00
Sale Sold out
Shipping calculated at checkout.

ഞാൻ ഓൺലൈനിൽ എഴുതി തുടങ്ങുന്ന കാലം മുതലേയുള്ള പരിചയമാണ് ശരത്തുമായിട്ട്...ശരത് മംഗലത്ത് എന്ന പേരിലായിരുന്നു ആളിന്റെ എഴുത്തൊക്കെ പോസ്റ്റ്‌ ചെയ്തിരുന്നത്. ആളിന്റെ കഥകൾ ഞാൻ വായിച്ചിട്ടുണ്ട്. വളരെ നല്ല എഴുത്തുകാരനാണ്‌ ശരത് എന്ന് അന്നേ അറിയാം. അലക്സിയുടെ കുറ്റാന്വേഷണ കഥ വായിച്ചിട്ട് ശരത് വളരെ നല്ല അഭിപ്രായം എഫ്ബിയിൽ പങ്കുവെച്ചിരുന്നു.. ഓൺലൈനിൽ തിളങ്ങി നിന്നിരുന്ന ശരത്തിൽ നിന്നും എനിക്കു കിട്ടിയ ആ അംഗീകാരം ഒരുപാട് വലിയ എഴുത്തുകാരിലേക്കും സിനിമാക്കാരിലേക്കുമൊക്കെ എന്റെ കഥകളെ കണക്ട് ആക്കി. അതൊന്നും മറക്കാൻ പറ്റുന്ന കാര്യങ്ങളല്ല.. ഏത് പടം റിലീസായാലും അതെല്ലാം കണ്ടില്ലെങ്കിൽ ഒരു സമാധാനവും കിട്ടാത്ത എന്നെപ്പോലെയുള്ള മറ്റൊരു സിനിമാപ്രാന്തനാണ്‌ ശരത്തും..

"അന്നൊരു ഞായറാഴ്ച" എന്ന പേരിൽ എന്റെ പേരിലൊരു സിനിമ അനൗൺസ്‌ ചെയ്യപ്പെട്ട് അതിന്റെ ഓഡിഷൻ നടന്ന സമയത്ത് ശരത് ആ ചടങ്ങിൽ പങ്കെടുത്തിരുന്നു. അന്നാണ് ഞങ്ങൾ ആദ്യമായി നേരിൽ കാണുന്നത്.. ഒടുവിൽ കുക്കു ടിവി പ്രൊഡ്യൂസ് ചെയ്ത കേരളപോലീസ് സ്റ്റോറിയുടെ ഷൂട്ടിങ് ടൈമിൽ ശരത് കുടുംബവുമായി വന്ന് എന്നെ കണ്ടിരുന്നു. അത്രയ്ക്ക് വലിയ ബന്ധമുള്ള ആൾക്കാരാണ് ഞങ്ങൾ...ശരത് എന്തു കൊണ്ടൊരു പുസ്തകം പബ്ലിഷ് ചെയ്യുന്നില്ല എന്നൊരു ചോദ്യം ഞാൻ ആവർത്തിച്ചു ചോദിച്ചപ്പോഴൊക്കെ "ചെയ്യാം ഭായ്.." എന്നുമാത്രം മറുപടി തരുമായിരുന്നു. അപ്പോഴെല്ലാം ഞാനോർത്തത്, നല്ല കഴിവുള്ള എഴുത്തുകാരനായിട്ടും ശരത് പുറകിലേക്ക് മാറിനിൽക്കുന്നത് എന്തിനാണെന്നാണ്. ഇച്ചിരി വൈകിയാലും ശരി ശരത്തിന്റെ പുസ്തകമിപ്പോൾ പുറത്തിറങ്ങുകയാണ്. ഒത്തിരി സന്തോഷമുണ്ട്..ഒത്തിരി വായിക്കപ്പെടട്ടെ ശരത്തിന്റെ അക്ഷരങ്ങൾ...ഇനിയുമൊരുപാട് പുസ്തകങ്ങൾ ആ തൂലികയിൽ നിന്നും പിറവി കൊള്ളട്ടെ.. ആശംസകൾ..

ശരത് രുഗ്മിണി

View full details