{"product_id":"orubettol-by-nayana-vaidehi-suresh","title":"ORUBETTOL BY NAYANA VAIDEHI SURESH","description":"\u003cp\u003eവായിച്ചു തീർക്കുന്ന ചില കഥകൾക്ക് മാത്രമേ മനസ്സിനെ എളുപ്പം പിടിച്ച് കുലുക്കുവാൻ കഴിയുകയുള്ളൂ. വരികളിൽ ഒതുങ്ങാതെ കഥാപാത്രങ്ങൾ മനസ്സിൻ്റെ ഉള്ളിൽ സ്ഥാനം പിടിക്കുമ്പോൾ കഥകൾക്കുമപ്പുറം മറ്റെന്തോ ഹൃദയത്തെ കീഴ്പ്പെടുത്തുന്നത് പോലെ, കഥകൾക്കപ്പുറം എഴുത്തുകാരി പറയുന്നത് -എന്തോ അതത്രയുമാഴത്തിൽ തന്നെ വായനക്കാരനിലേക്ക് പകർന്നു തരാൻ ഇതിലെ കഥകൾക്ക് കഴിയുന്നുണ്ട്. ഭാഷയുടെ കെട്ടുപാടുകളോ അതിഭാവുകത്വങ്ങളോ ഇല്ലാതെ സ്വയം നമ്മുടെ ചുറ്റിലുമുള്ള ജീവിതങ്ങളിലേക്ക് താനേ തുറക്കുന്ന കണ്ണുകളാണ് നയന വൈദേഹി സുരേഷ് എന്ന എഴുത്തുകാരിയുടെ “ഒരുമ്പെട്ടോള്’ എന്ന ഈ കഥാസമാഹാരം. ഇതിലെ ഇരുപത്തിയെട്ട് കഥകളിലെയും കഥാപാത്രങ്ങൾ വായനക്ക് ശേഷവും അത്ര പെട്ടെന്നൊന്നും വായനക്കാരുടെ മനസ്സിൽ നിന്നും ഇറങ്ങിപോകില്ല. കാരണം ജീവിതയാത്രയിൽ നാമെവിടെയൊക്കെയോ കണ്ടുമറന്ന അല്ലെങ്കിൽ ഏറെ പരിചിതരായ ചില മുഖങ്ങളാണവ...\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":45627300282598,"sku":null,"price":172.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_6f8b58a2-d0f5-4768-bf09-b2580e1c320b.jpg?v=1736930448","url":"https:\/\/kzeropublication.com\/products\/orubettol-by-nayana-vaidehi-suresh","provider":"KZERO PUBLICATION ","version":"1.0","type":"link"}