{"product_id":"yellow-ribbon-by-divya-arun","title":"Yellow Ribbon By Divya Arun","description":"\u003cp\u003e\u003cspan\u003eകണ്ണെത്താദൂരം പരന്നുകിടക്കുന്ന മണലാഴിയിൽ ഏകാന്തത അനുഭവിക്കുന്ന മനുഷ്യർ നമുക്ക് ചുറ്റിലുമുണ്ട്. അങ്ങനെയുള്ള ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ ജീവിതത്തിന്റെയും രാഷ്ട്രത്തിന്റെയും മുറിവുകളെ അവതരിപ്പിക്കുകയാണ് ദിവ്യ അരുൺ 'യെല്ലോ റിബ്ബൺ' എന്ന നോവലിൽ. ഈ എഴുത്താളിന്റെ ആദ്യത്തെ നോവലായ 'യെല്ലോ റിബ്ബണി'ൽ സഭാകമ്പമില്ലാതെ, ഉപാധികളെ മുന്നോട്ടുവയ്ക്കാതെ മനുഷ്യവർഗ്ഗത്തിന്റെ അടിസ്ഥാനപരമായ സ്വഭാവങ്ങളെ നിർദ്ധാരണം ചെയ്യുന്നു. മാത്രമല്ല, സ്ത്രീ-പുരുഷ ബന്ധത്തിന്റെ നിർവ്വചനത്തിൽ ലിംഗ\/രാഷ്ട്രീയ ചേരുവകൾ അസാമാന്യമായ തരത്തിൽ സ്വാധീനം ചെലുത്തുന്നതിന്റെ രേഖാചിത്രം നോവലിൽ വരച്ചെടുക്കുന്നു. പ്രമേയസമീപനത്തിലും കഥാസന്ദർഭങ്ങളിലെ ക്രമീകരണത്തിലും കഥാപാത്രങ്ങളുടെ വികസനത്തിലും ഭാവനാത്മകമായ രംഗങ്ങളിലും നോവലിസ്റ്റ് പ്രകടിപ്പിക്കുന്ന തഴക്കം നോവലിന്റെ മിഴിവ് അധികമാക്കുന്നു.\u003c\/span\u003e\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":67844253188326,"sku":null,"price":342.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/92157373829522-yellow.jpg?v=1792837015","url":"https:\/\/kzeropublication.com\/products\/yellow-ribbon-by-divya-arun","provider":"KZERO PUBLICATION ","version":"1.0","type":"link"}