KZERO PUBLICATION
ORU PENNINTE AATHMAHATHYAKKURIPPU WRITTEN BY ASWATHY JOY ARAKKAL
ORU PENNINTE AATHMAHATHYAKKURIPPU WRITTEN BY ASWATHY JOY ARAKKAL
Couldn't load pickup availability
പ്രണയം, രതി, ജാതി, മതം, രാഷ്ട്രീയം, സ്വവർഗ്ഗാനുരാഗം തുടങ്ങിയ തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളെ, ഭയത്തിന്റെ മറയില്ലാതെയും സുഖിപ്പിക്കലിന്റെ കൃത്രിമത്വമില്ലാതെയും കഥകളാക്കിയിരിക്കുന്നു അശ്വതി ജോയ് അറയ്ക്കൽ. മനുഷ്യമനസ്സുകളെ സൂക്ഷ്മമായി അപഗ്രഥിച്ച് എഴുതാനുള്ള എഴുത്തുകാരിയുടെ മികവ് അഭിനന്ദനീയം.
“പൊക്കിൾക്കൊടിയുടെ മഹത്വം” പറഞ്ഞ് മക്കളുടെ പൊറുക്കാനാവാത്ത തെറ്റുകളെപ്പോലും ന്യായീകരിക്കുന്ന സ്വാർത്ഥരായ വലിയൊരു വിഭാഗം മാതാപിതാക്കൾക്ക് മുന്നിൽ, തെറ്റ് ചെയ്ത മകനെതിരെ വാളെടുക്കുന്ന അമ്മയെയാണ് എഴുത്തുകാരി പരിചയപ്പെടുത്തുന്നത്. രാഷ്ട്രീയം, മതം, ലിംഗം എന്നീ മാനദണ്ഡങ്ങൾ വച്ച് ഓരോ വാക്കിനെയും വളച്ചൊടിച്ച് മനുഷ്യരെ ആക്രമിക്കാൻ അവസരം കാത്തുനിൽക്കുന്ന സമൂഹത്തിലേക്ക്, പൊതുബോധം വരച്ച വരകൾക്കുള്ളിൽ ഒതുങ്ങാത്ത മനുഷ്യരുടെ കഥകളുമായി എത്താൻ കാണിച്ച ധൈര്യം പ്രശംസനീയം.
എല്ലാ കഥകളും മികച്ചതാണെങ്കിലും, റോസിലി, ജാതിവേലികൾ, ഇരട്ടമുഖമുള്ള പെണ്ണുങ്ങൾ – ഈ മൂന്ന് കഥകൾ സമൂഹത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ കരുത്തുള്ളവയാണ്.
എഴുത്തുകാരിയുടെ തന്നെ വാക്കുകൾ കടമെടുത്താൽ, "സത്യം സുഖം തരില്ല, പക്ഷേ സ്വാതന്ത്ര്യം തരും” – ആ സ്വാതന്ത്ര്യപൂർവമായ എഴുത്തുതന്നെയാണ് ഈ പുസ്തകത്തിന്റെ ഭംഗി.
ഡോ. സ്മിത ഐസക്
L
Share
